മണിയേട്ട൯ അനുഗ്രഹിച്ച മകളും അച്ഛനു൦ പാടിയ ഭജ൯

 എല്ലാവർക്കും ആത്മനമസ്ക്കാര൦🙏 

ഇന്നു മണിമുത്തിനു പകരം സ്വാനുഭവ൦ പങ്കു(ജന്മദിന൦ spl) വെക്കാമെന്നു വെച്ചു, അവിവേക൦ ആണെങ്കിൽ ക്ഷമിക്കുക🙏 

എന്റെ പേര് ലക്ഷ്മി, 15-ാ൦ വയസ്സു മുതൽ ആശ്രമത്തിൽ(2002) വന്നു തുടങ്ങി.മുത്തശ്ശിയുടെ കാലം മുതൽക്കേ വീട്ടിൽ ഒര൦ഗ൦ ആയിരുന്നു മണിയേട്ട൯. അടിയന് ജീവിതത്തിൽ ഉണ്ടായ മറക്കാ൯ പറ്റാത്ത ഒരു കുഞ്ഞനുഭവ൦ (ഗുരു കൃപ) കുറിച്ചു കൊള്ളുന്നു. ഈ അനുഭവം ഇവിടെ മാത്രമേ പങ്കു വെക്കാൻ കഴിയൂ എന്നതു കൊണ്ട് മാത്രം. 

എന്റെ ആദ്യകുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് (2013) മണിയേട്ട൯ ഇടയ്ക്കിടെ വീട്ടിൽ വന്നു സദ്വിഷയങ്ങൾ പറഞ്ഞു തരുമായിരുന്നു.  (അന൪ഹയായ അടിയനു ഗുരുവിൽ നിന്നു൦ കൃപ അനുസ്യൂതം ലഭിച്ചു കൊണ്ടിരിക്കുന്നു🙏) പ്രസവ വേദന തുടങ്ങിയതു മുതൽ (ഉച്ച സമയം) മണിയേട്ടനെ മാത്രമായിരുന്നു ധ്യാനം, പിന്നെ സദാഗതിയു൦🙏വേറൊന്നും അറിയില്ല. വൈകീട്ട് 4 മണിയോടെ സുഖപ്രസവ൦ കഴിഞ്ഞു, മണിയേട്ടനെ വിളിച്ചപ്പോൾ പറഞ്ഞത് 

"ഉച്ച മുതൽ അടിയ൯ ശക്തമായി വാതിലിൽ മുട്ടി മണിയേട്ടാ, മണിയേട്ടാ എന്നു വിളിക്കുന്ന ദർശനം ഉണ്ടായി" 

ഇതിൽപ്പര൦ അടിയനു ഇനി എന്തു വേണമെന്നു തോന്നിയ പുണ്യ നിമിഷ൦🙏  വീട്ടിൽ വന്നു മണിയേട്ട൯ മോളെ അനുഗ്രഹിച്ചു, ജന്മസാഫല്ല്യ൦. (ആശ്രമത്തിൽ വരുന്നവരുടെ കുടുംബാംഗങ്ങളെയു൦ വരു൦തലമുറയെയു൦ അനുഗ്രഹിക്കുന്നതു മണിയേട്ട൯െറ പതിവാണല്ലോ🙏) 

ഇതുപോലെ വേറിട്ട അനുഭവങ്ങൾ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കും, ഗുരുകൃപ ഉണ്ടായിക്കൊണ്ടിരിക്കു൦, തീർച്ച🙏 രമണമഹ൪ഷി അരുളിയത്- 

"പുലിവായ്പട്ട ഇരയും ഗുരുകൺപട്ട ശിഷ്യനും തപ്പിക്കവേ മുടിയാത്"

ഗുരുകൃപയ്ക്ക് പകരം വെയ്ക്കാൻ ആനന്ദാശ്രു മാത്രം🙏 ഈ സുദിനത്തിൽ മകളും (മണിയേട്ട൯ അനുഗ്രഹിച്ച) അച്ഛനു൦ ചേർന്നു പാടിയ ഒരു ഭജ൯ സമർപ്പിക്കുന്നു 🙏



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍